Saturday, April 18, 2009

പ്രണയം, അല്ലെങ്കില്‍ വിവാഹബന്ധം തകര്‍ന്നതില്‍ നിങ്ങള്‍ അതീവ ദുഖവും വിഷാദവും അനുഭവിക്കുന്നയാളാണോ. എങ്കില്‍ എത്രയും പെട്ടന്ന്‌ ഈ വിഷാദത്തെ അകറ്റുക അല്ലെങ്കില്‍ നിങ്ങളുടെ ഹൃദയത്തിന്‌ അത്‌ ദോഷം ചെയ്യും.

ഹൃദയവേദന അനുഭവിക്കേണ്ടിവരുമെന്നല്ല പറഞ്ഞുവരുന്നത്‌ ഹൃദയസ്‌തംഭനം ഉള്‍പ്പെടെയുള്ള ഹൃദ്രോഗങ്ങള്‍ പിടിപെടാനിടയുണ്ടെന്നുതന്നെയാണ്‌.

ഇത്തരക്കാരില്‍ സഡന്‍ കാര്‍ഡിയാക്‌ ഡെത്ത്‌ ഉള്‍പ്പെടെ കോറോണറി ഹാര്‍ട്ട്‌ ഡിസീസ്‌ വരെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണത്രേ. സ്‌ത്രീകളിലാണ്‌ ഈ പ്രശ്‌നം കൂടുതലായി കാണപ്പെടുന്നത്‌.

എത്ര ആരോഗ്യവതിയാണെങ്കിലും പ്രണയ, വൈവാഹിക ബന്ധങ്ങള്‍ തകര്‍ന്നതിനെത്തുടര്‍ന്ന്‌ വിഷാദരോഗമനുഭവിക്കുന്ന സ്‌ത്രീകളില്‍ ഈ അസുഖങ്ങള്‍ വരാന്‍ എളുപ്പമാണ്‌. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊഴുപ്പിന്റെ അളവ്‌ വര്‍ധിക്കുകയെന്നീ ശാരീരിക പ്രശ്‌നങ്ങള്‍ മൂലമാണ്‌ ഹൃദ്രോഗമുണ്ടാകുന്നത്‌.

അതിശക്തമായ വിഷാദരോഗം അനുഭവിക്കുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുക പതിവാണ്‌. ഡിപ്രിഷന്‍ രോഗികളായ സ്‌ത്രീകളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വളരെക്കൂടുതാണെന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. വിഷാദമകറ്റാനായി ആന്റി ഡിപ്രസന്റുകള്‍ കഴിയ്‌ക്കുന്ന സ്‌ത്രീകളില്‍ പെട്ടന്നുള്ള ഹൃദയസ്‌തംഭനം, കൊറോണറി ഹാര്‍ട്‌ ഡിസീസ്‌ എന്നിവയ്‌ക്കുള്ള സാധ്യത കൂടുതലാണത്രേ.

അതുകൊണ്ടുതന്നെ ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്‌, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ അകറ്റുന്നതിനായി പതിവായി വ്യായാമം ചെയ്യുകയും ഭക്ഷണ ക്രമീകരണം നടത്തുകയും ചെയ്യേണ്ടത്‌ ആവശ്യമാണ്‌.

No comments:

Post a Comment